യുഎസില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; വൈറസ് ബാധിതന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന്‍

By RK.02 12 2021

imran-azhar


വാഷിംഗ്ടണ്‍: യുഎസില്‍ ആദ്യ ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് വൈറ് ബാധ കണ്ടെത്തിയതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു.

 

ഒമിക്രോണ്‍ വൈറസ് ബാധിതന്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചയാളാണ്. നേരിയ ലക്ഷണങ്ങളാണ് ഇപ്പോഴുള്ളത്. വൈറസ് ബാധിതന്‍ ക്വാറന്റൈനിലാണെന്നും അധികൃതര്‍ അറിയിച്ചു.

 

ഒമിക്രോണ്‍ വൈറസ് വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യുഎസ് പുതിയ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുളള നീക്കത്തിലാണ്. രാജ്യാന്തര യാത്രക്കാര്‍, യാത്രപുറപ്പെടുന്നതിന് 24 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

 

 

 

OTHER SECTIONS