ശശി തരൂരിന്റെ ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്റെ അര്‍ത്ഥം തേടി ആയിരങ്ങള്‍

By anju.11 10 2018

imran-azhar

 

ശശി തരൂരിന്റെ പുതിയ ഇംഗ്ലീഷ് പദപ്രയോഗം ഏറ്റെടുത്തിരിക്കുകയാണ് ആളുകള്‍.29 അക്ഷരം കൂട്ടിച്ചേര്‍ത്ത് ശശി തരൂര്‍ അവതരിപ്പിച്ചിരിക്കുന്ന 'ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍' എന്ന വാക്കിന്റെ അര്‍ത്ഥം ഗൂഗിളില്‍ തേടിരിക്കുന്നത് ആയിരക്കണക്കിന് പേരാണ്.

 

തന്റെ പുതിയ പുസ്തകമായ 'ദ പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി' എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് തരൂര്‍ പുതിയ പദപ്രയോഗം പരിചയപ്പെടുത്തി വീണ്ടും വിവാദമായിരിക്കുന്നത്.


തകര്‍പ്പന്‍ വാക്കാണെങ്കിലും ഒന്നിനും മൂല്യം കല്‍പ്പിക്കാത്ത ശീലം എന്നാണ് ഇതിനര്‍ത്ഥം. 'ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍' എന്ന പദം ലാറ്റിന്‍ വാക്കുകള്‍ക്കൊപ്പം ഇംഗ്ലീഷും ചേര്‍ത്താണ് ശശി തരൂര്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

OTHER SECTIONS