പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ സംസ്ഥാനത്ത് വ്യാപാരികളുടെ തീവെട്ടിക്കൊള്ള

By Shyma Mohan.20 Aug, 2018

imran-azhar


    തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളം വലയുമ്പോള്‍ സംസ്ഥാനത്ത് പലയിടത്തും വ്യാപാരികളുടെ തീവെട്ടിക്കൊള്ള വ്യാപകം. കോട്ടയത്ത് നിത്യോപയോഗ സാധനങ്ങള്‍ അമിത വിലക്ക് വിറ്റ് എട്ട് കടക്കാര്‍ക്കെതിരെ സപ്ലൈ ഓഫീസ് കേസെടുത്തു. കൊച്ചിയിലെ കടകളിലും എംആര്‍പിയില്‍ തിരുത്തല്‍ വരുത്തി അമിത വില ഈടാക്കിയാണ് സാധനങ്ങള്‍ വില്‍ക്കുന്നത്. ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ദുരന്തിവാരണ നിയമപപ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാനാഗ്രഹിക്കുന്നവര്‍ അടുത്തുള്ള കളക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ ഏല്‍പിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

OTHER SECTIONS