വിശ്വാസ വോട്ടെടുപ്പ്: പളനിസ്വാമിക്ക് ഡി.എം.കെ പിന്തുണയില്ല

By Shyma Mohan.17 Feb, 2017

imran-azhar


    ചെന്നൈ: നാളെ നടക്കുന്ന നിര്‍ണ്ണായക വിശ്വാസ വോട്ടെടുപ്പില്‍ പളനിസ്വാമി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ തീരുമാനം. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ വൈകിട്ട് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് എടപ്പാടി പളനിസ്വാമി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനം എടുത്തത്. നിയമസഭയില്‍ 98 എം.എല്‍.എമാരാണ് ഡി.എം.കെക്കുള്ളത്. ഡി.എം.കെ നിലപാടിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ 8 എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. പളനിസ്വാമി വിഭാഗത്തിന് 123 എം.എല്‍.എമാരുടെ പിന്തുണയും പനീര്‍ശെല്‍വം വിഭാഗത്തിന് ഫലത്തില്‍ 11 എം.എല്‍.എമാരുടെ പിന്തുണയുമാണുള്ളത്. നേരത്തെ വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റില്‍ വേണമെന്ന് സ്പീക്കര്‍ ധനപാലനോട് പനീര്‍ശെല്‍വം വിഭാഗം ആവശ്യപ്പെട്ടിരുനനു.  

loading...

OTHER SECTIONS