ഫ്ളോറെന്‍സ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

By ജോഷി ചിറയത്ത് posted by subhalekshmi.08 Sep, 2017

imran-azhar

ഇറ്റലി :ഫ്ളോറെന്‍സ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്തംബര്‍ 10 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ബാഞ്ഞോ അ റീപ്പോളി , കിയേസെ ഡെല്ളേ പെന്തക്കോസ്തെ ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിക്കുന്നു.

 

ഓണാഘോഷത്തോടനുബന്ധിച്ചുള്ള വടംവലി മത്സരവും മറ്റ് കായിക മത്സരങ്ങളും സെപ്തംബര്‍ 3 ഞായറാഴ്ച്ച കഷീന പാര്‍ക്കില്‍ വച്ച് നടത്തുകയുണ്ടായി.സെപ്തംബര്‍ പത്തിന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ പൂക്കളം, താലപ്പൊലിയോടുകൂടിയുള്ള മാവേലിയുടെ വരവേല്‍പ്പ് ,തിരുവാതിര , നൃത്തനൃത്യങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറും .ഉച്ചയ്ക്ക് വിവിധ രുചിഭേദങ്ങളോടുകൂടിയ ഓണസദ്യയും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും . അന്നേദിവസം സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും കായിക മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കുന്നതാണ്.

 

പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണാഘോഷത്തിലേയ്ക്ക് എല്ളാ മലയാളി അസോസിയേഷന്‍ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം സാദരം ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍പ്രസിഡന്‍റ് ജോയി ചാക്കോ, വൈസ് പ്രസിഡന്‍റ് രാജു ജോയി, സെക്രട്ടറി സ്റ്റീഫന്‍ കുരിയന്‍ കോര്‍ഡിനേറ്റര്‍ ഫാ.റോയി കാഞ്ഞിരത്തുമൂട്ടില്‍, ട്രഷറര്‍ ജോമോന്‍ ജോര്‍ജ് കമ്മറ്റി അംഗങ്ങളായ ഷിബു പളളിക്ക, ബിനോയ് തോമസ്, ജോബി ജോസഫ് തുടങ്ങിയവര്‍ അറിയിച്ചു .