കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍; അടിസ്ഥാനസൌകര്യവികസനം ലക്ഷ്യം

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി: കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണിതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ അറിയിച്ചു. അടിസ്ഥാനസൌകര്യവികസനമാണ് ലക്ഷ്യം.ദാരിദ്യ്രനിര്‍മാര്‍ജനത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. 50,000 ഗ്രാമങ്ങളെ ദാരിദ്രമുക്തമാക്കും. ഒരു കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും.2018ഓടെ ഗ്രാമീണ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്നും. ഗ്രാമീണമേഖലയ്ക്കു കൂടുതല്‍ ധനസഹായം ലഭ്യമാക്കുമെന്നും  മേയ് മാസത്തോടെ എല്ളാ വീടുകളിലും വൈദ്യുതി ഉറപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

 

മറ്റ് ബജറ്റ് പ്രഖ്യാപനങ്ങള്‍ ചുവടെ:

 

 പദ്ധതികള്‍ക്കായി വകയിരുത്തിയത്
പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി 23000 കോടി രൂപ
ദീനദയാല്‍ യോജനയ്ക്ക് 4500 കോടി
ഒരുകോടി കുടുംബങ്ങളെ ദാരിദ്യ്രരേഖയ്ക്കു മുകളിലെത്തിക്കാന്‍ അന്ത്യോദയ പദ്ധതി

 

വിദ്യാഭ്യാസം
പ്രവേശന പരീക്ഷയ്ക്ക് ഏകീകൃത സംവിധാനം
പ്രവേശന പരീക്ഷകളുടെ നടത്തിപ്പിന് ദേശീയ ഏജന്‍സി
രാജ്യത്തുടനീളം 100 നൈപുണ്യ വികസനകേന്ദ്രങ്ങള്‍
യുജിസി മാനദണ്ഡങ്ങള്‍ പരിഷ്കരിക്കും
 കൂടുതല്‍ കോളജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കും.

ആരോഗ്യം
ഗുജറാത്തിലും ജാര്‍ഖണ്ഡിലും എയിംസ് ( AIIMS)
ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കും
ആധാര്‍ അധിഷ്ഠിത ആരോഗ്യകാര്‍ഡുകള്‍
ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകള്‍ കൂടി
2025 ഓടെ ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യും.

 

റെയില്‍വേ
റെയില്‍ യാത്രാസുരക്ഷയ്ക്ക് ഒരുലക്ഷം കോടി
3500 കിലോമീറ്റര്‍ പുതിയ റെയില്‍പാതകള്‍
2019~ഓടെ എല്ളാ കോച്ചുകളിലും ബയോ ടോയ്ലറ്റ്
റെയില്‍വേ ഇ~ടിക്കറ്റുകള്‍ക്ക് സര്‍വീസ് ചാര്‍ജില്ള
പരാതികള്‍ പരിഹരിക്കാന്‍ കോച്ച് മിത്ര
2020~ഓടെ ആളില്ളാ ലെവല്‍ക്രോസുകള്‍ ഇല്ളാതാക്കും
500 റയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൌഹൃദ സ്റ്റേഷനുകളാക്കും.
മെട്രോ റയില്‍ നയം നടപ്പാക്കും. 

 

റോഡ്
ദേശീയ പാതകള്‍ക്കായി 64,000 കോടി രൂപ
ഗ്രാമീണ റോഡ് പദ്ധതിക്ക് 19000 കോടി രൂപ കേന്ദ്ര വിഹിതം
നിലവില്‍ പ്രതിദിനം 132 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു വരുന്നു.

 

ക്ഷീരമേഖല
ക്ഷീരമേഖലയ്ക്ക് 80,000 കോടി വകയിരുത്തും.

 

തൊഴിലുറപ്പ്
ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി വകയിരുത്തി.
ഈ രംഗത്ത് നടപ്പാക്കിയ ജിയോടാഗിങ് ഏറെ ഫലപ്രദമായി.
നൂറു തൊഴില്‍ ദിനങ്ങള്‍ എല്ളാവര്‍ക്കും ഉറപ്പാക്കും.

 

ബാങ്ക് വായ്പ
ബാങ്ക് വായ്പകള്‍ വര്‍ധിക്കും.
ബാങ്കുകളില്‍ അധികമായെത്തിയ പണം വായ്പകള്‍ക്ക് കരുത്താകും.
പലിശ കുറയാനും ഇത് സഹായിക്കും.

 

ജലസേചനം
ജലസേചന സൌകര്യത്തിന് നബാര്‍ഡിലൂടെ പ്രത്യേക ഫണ്ട്
ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടി.

OTHER SECTIONS