കോഴിക്കോട് വിദേശ മദ്യം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

By Sooraj Surendran.21 04 2019

imran-azhar

 

 

കോഴിക്കോട്: കോഴിക്കോട് വിദേശ മദ്യം പിടികൂടി. ശനിയാഴ്ചയാണ് കോഴിക്കോട് നിന്നും 100 കുപ്പി വിദേശ മദ്യം പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരാന്പ്രയ്ക്ക് സമീപം രാമല്ലൂരിൽ നിന്നാണ് വിദേശ മദ്യം പിടികൂടിയത്. മാഹിയിൽ നിന്നാണ് വിദേശ മദ്യം കോഴിക്കോട് എത്തിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലകളിൽ കർശന പരിശോധനയാണ് നടക്കുന്നത്. അറസ്റ്റിലായവരെ അധികൃതർ ചോദ്യം ചെയ്തുവരികയാണ്.

OTHER SECTIONS