വിദേശ അഭിഭാഷകര്‍ക്കും ലോ ഫേമുകള്‍ക്കും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനാവില്ല: സുപ്രീം കോടതി

By Shyma Mohan.13 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമായിരുന്ന വിദേശ അഭിഭാഷകരുടെ പ്രാക്ടീസിനെതിരെ സുപ്രീം കോടതിയുടെ സുപ്രധാന വിധി. വിദേശ അഭിഭാഷകര്‍ക്കും ലോ ഫേമുകള്‍ക്കും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്. യു.കെ, യു.എസ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള 30ലധികം ലോ ഫേമുകളുടെ വാദം കേട്ട സുപ്രീം കോടതി വിദേശ അഭിഭാഷകര്‍ക്കും ലോ ഫേമുകള്‍ക്കും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിയും ഇന്ന് ഭേദഗതി ചെയ്തു. അതേസമയം വിദേശ അഭിഭാഷകര്‍ക്ക് അഡ്വക്കേറ്റ്‌സ് ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയില്‍ അന്താരാഷ്ട്ര വാണിജ്യ വ്യവഹാരങ്ങള്‍ക്കായി ഹാജരാകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. 52 പേജുള്ള വിധിന്യായത്തിലാണ് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയലിന്റെയും യുയു ലളിതിന്റെയും ബെഞ്ച് വിധി പ്രഖ്യാപിച്ചത്.