പോര്‍ച്ചുഗലില്‍ കാട്ടുതീ: 62 മരണം; 59 പേര്‍ക്ക് പരിക്ക്

By Shyma Mohan.18 Jun, 2017

imran-azhar


    പനേല: പോര്‍ച്ചുഗലില്‍ ഉണ്ടായ കാട്ടുതീയില്‍ 62 പേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റതായും പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു. രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണ് പെട്രോഗോ ഗ്രാന്‍ഡെയില്‍ ഉണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരവധി പേര്‍ കാറുകള്‍ക്കുള്ളില്‍ വെന്തുമരിക്കുകയായിരുന്നു. കാട്ടുതീയില്‍ പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ വര്‍ദ്ധിക്കും. 900 അഗ്നിശമനസേനാംഗങ്ങളും 300 വാഹനങ്ങളും തീപടരുന്നത് തടയാനുള്ള ശ്രമം നടന്നുവരികയാണ്. ദേശീയപാതയില്‍ 20 കിലോമീറ്ററോളം വെളുത്ത പുകപടലം പടര്‍ന്നുപിടിച്ചിട്ടുണ്ട്. തീ അണക്കുന്നതിനായി വിമാനങ്ങള്‍ ലഭ്യമാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സ് തീ അണക്കാന്‍ മൂന്ന് വിമാനങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു.    

OTHER SECTIONS