കോവിഡ് ; സി പി ഐ ബീഹാർ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് അന്തരിച്ചു

By online desk .03 08 2020

imran-azhar

പാറ്റ്‌ന:സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറിയും ദേശീയ എക്സിക്യുട്ടീവ് അംഗവും മുൻ എം എൽ എ യും ആയിരുന്ന സത്യനാരായണ്‍ സിങ് (76) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് എയിംസിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത് . 

 

കഴിഞ്ഞ രണ്ടാഴ്ചക്കിടെ വൈറസ് ബാധയെ തുടർന്ന് മരിക്കുന്ന നാലാമത്തെ പ്രധാന രാഷ്ട്രീയ നേതാവ് ആണ് ഇദ്ദേഹം നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാടലീപുത്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു.

 


ബിഹാറിലെ ഖഗരാ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്. ബിഹാര്‍ നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. ലോക്സഭയിലേക്കും ഇദ്ദേഹം മത്സരിച്ചിരുന്നു. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്.

OTHER SECTIONS