മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ശി​വാ​ജി​റാ​വു പാ​ട്ടീ​ൽ നി​ലാ​ങ്കേ​ക​ർ അന്തരിച്ചു

By online desk .05 08 2020

imran-azhar


പൂനെ: മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവാജിറാവു പാട്ടീൽ നിലാങ്കേകർ അന്തരിച്ചു. 89 വയസായിരുന്നു. ഇന്നുപുലർച്ചയോടെ സ്വവസതിയിലായിരുന്നു അന്ത്യം. 1985 മുതൽ 86 വരെ ഇദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്നു. ജൂലൈ 16 നു ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു . രോഗ ബാധയെ തുടർന്ന് പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ പിന്നീട് കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് രണ്ടു ദിവസം മുന്നെയാണ് ആശുപത്രി വിട്ടത് . 1968 ൽ മഹാരാഷ്ട്ര എജ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപിച്ചത് ശിവാജിറാവുവാണ്.

OTHER SECTIONS