നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും അന്തരിച്ചു

By Shyma Mohan.11 Sep, 2018

imran-azhar


    ലണ്ടന്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് അന്തരിച്ചു. 68 വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നവാസ് ഷെരീഫും മകളും ജയിലില്‍ കഴിഞ്ഞുവരികയാണ്. 2017ല്‍ കുല്‍സൂമിനെ തൊണ്ടയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം പാകിസ്ഥാനിലേക്ക് കൊണ്ടുപോകും. മറിയം, ഹസന്‍, ഹുസൈന്‍, അസ്മ എന്നിവരാണ് മക്കള്‍. നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍എല്‍ പ്രസിഡന്റ് പദവിയും കുല്‍സും വഹിച്ചിരുന്നു.