സര്‍ജിക്കല്‍ സ്‌ട്രൈക്ക് മുതല്‍ മോദിയുമായുള്ള ബന്ധം വരെ പുസ്തകം രചിക്കാന്‍ പ്രണബ് മുഖര്‍ജി

By Shyma Mohan.14 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് തൊട്ടുപിന്നാലെ രാഷ്ട്രപതി എന്ന നിലയില്‍ തന്റെ അനുഭവങ്ങള്‍ ലോകവുമായി പങ്കുവെക്കാന്‍ പ്രണബ് മുഖര്‍ജി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധങ്ങള്‍ വരെ ലോകത്തെ അറിയിക്കാനാണ് ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് എന്ന തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രണബ് മുഖര്‍ജി തയ്യാറെടുക്കുന്നത്. രാഷ്ട്രപതി ഭവന്റെ പ്രവര്‍ത്തനം മുതല്‍ വാര്‍ത്തകളില്‍ തലക്കെട്ട് കീഴടക്കിയ വിവിധ വിഷയങ്ങള്‍ക്ക് പിന്നിലെ കഥകളും പ്രണബ് മുഖര്‍ജിയുടെ പുസ്തകത്തിലുണ്ടാകുമെന്ന് പ്രസാദകരായ രൂപ പബ്ലിക്കേഷന്‍സ് അറിയിച്ചു. പുസ്തക രചനയെക്കുറിച്ച് പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്റര്‍ വഴി ആദ്യം അറിയിച്ചത്.  


OTHER SECTIONS