അടുത്ത ആഴ്ച നാല് ദിവസം ബാങ്ക് അവധി

By online desk.18 03 2020

imran-azhar

 തിരുവനന്തപുരം: പൊതു അവധികള്‍, പണിമുടക്ക് എന്നിവ കാരണം അടുത്ത ആഴ്ച നാല് ദിവസം ബാങ്ക് അവധി. 10 പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി ചേര്‍ന്ന് മാര്‍ച്ച് 27നാണ് സമരം നടത്തുന്നത്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സമരത്തിന്റെ ഭാഗമാകും. അടുത്ത തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. അതേ സമയം ബുധനാഴ്ച ഉഗാധി, തെലുഗു ന്യൂ ഇയര്‍ എന്നിവ പ്രമാണിച്ചും, വെള്ളി സമരമായതിനാലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പിന്നീട് വരുന്ന രണ്ടു ദിവസങ്ങള്‍ പൊതു ബാങ്ക് അവധിയാണ്.

 

വേതനം സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് യൂണിയനുകള്‍ മാര്‍ച്ച് 11 മുതല്‍ 3 ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു. മുമ്പ് ജനുവരി 31, ഫെബ്രുവരി 1 തുടങ്ങിയ തീയതികളില്‍ നടന്ന പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയന പദ്ധതി ഏപ്രില്‍ 1 മുതലാണ് പ്രാബല്യത്തില്‍ വരിക. ലയന പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബാങ്ക് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.

 

 

 

 

 

 

OTHER SECTIONS