ഫ്രാൻസിൽ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണം ; മൂന്നുപേർ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് അറസ്റ്റ് ചെയ്യ്തു

By online desk .29 10 2020

imran-azhar


പാരീസ്: ഫ്രാൻസിൽ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നീസ് നഗരത്തിൽ നേത്രദാംകത്രീഡലിന് സമീപമുണ്ടായ ഭീകരാക്രമത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. അക്രമി കത്തിയുപയോഗിച്ചാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ കഴുത്തറത്ത നിലയിലാണ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.കൂടാതെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

OTHER SECTIONS