സംസ്ഥാനത്തെ എല്‌ളാ വീടുകളിലും സൗജന്യ ബ്രോഡ്ബാന്‍ഡ് സേവനം

By sruthy sajeev .03 Mar, 2017

imran-azhar


തിരുവനന്തപുരം: സംസ്ഥാനത്തെ എല്‌ളാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പ്രഖ്യാപനം തോമസ് ഐസക്ക് ഇന്ന് പ്രഖ്യാപിക്കുന്ന ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷ. ഇതിനായി കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകള്‍ ബിഎസ്എന്‍എല്‌ളിനു വിട്ടുകൊടുക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ബിഎസ്എന്‍എല്‌ളിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുക എന്നതാണു സര്‍ക്കാരിന്റെ പ്രധാന പങ്കാളിത്തം. ഒരു മാസം ഒരു ജിബി ഡേറ്റ സൗജന്യമായി നല്‍കുമെന്നാണു സൂചന. അധിക ഉപയോഗത്തിനു ന
ിരക്ക് ഈടാക്കും. ബിഎസ്എന്‍എല്‌ളും സര്‍ക്കാരും ചേര്‍ന്ന് ഏറ്റവും ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്‌ളാനും ഇതിനായി തയാറാക്കും. സംസ്ഥാനത്തിന്റെ എല്‌ളാ മേഖലകളിലും വൈദ്യുതി ലൈനുകള്‍ എത്തിയിട്ടുണ്ട്.

 

ഈ അനുകൂല സാഹചര്യം ഉപയോഗപെ്പടുത്തിയാണു ടെലിഫോണ്‍ ലൈനുകള്‍
വൈദ്യുതി പോസ്റ്റുകളിലൂടെ വലിക്കാന്‍ സൗകര്യമൊരുക്കുന്നത്. പോസ്റ്റുകള്‍ വിട്ടുകൊടുക്കുന്നതിനു പകരമായി എല്‌ളാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന
സര്‍ക്കാര്‍ പദ്ധതിയില്‍ ബിഎസ്എന്‍എല്‍ പങ്കാളിയാകണം.

 

OTHER SECTIONS