സാന്‍വിച്ച് കിട്ടാന്‍ വൈകി: യുവാവ് വെയ്റ്ററെ വെടിവെച്ചു കൊലപ്പെടുത്തി

By Neha C N.18 08 2019

imran-azhar


ബോബിഗ്നി: ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് കൊണ്ടു വരാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് ഹോട്ടല്‍ ജീവനക്കാരനെ വെടിവെട്ടു കൊലപ്പെടുത്തി. പാരിസിലെ ബോബിഗ്‌നിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പ്രതി സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തു. അല്‍പസമയത്തിനു ശേഷം വെയ്റ്റര്‍ സാന്‍ഡ്വിച്ചുമായി എത്തിയപ്പോള്‍ കാത്തിരുന്ന് മുഷിഞ്ഞ പ്രതി വെയ്റ്ററുടെ നേരെ വെടിവെക്കുകയായിരുന്നു.തോളിനു വെടിയേറ്റ ജീവനക്കാരനെ ഹോട്ടല്‍ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

OTHER SECTIONS