ഡല്‍ഹിയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത ശേഷം നാലാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു

By Shyma Mohan.13 Aug, 2017

imran-azhar


    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബീഗംപൂരില്‍ 20കാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30ക്കായിരുന്നു സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ നാലാം നിലയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച ശേഷം സുഹൃത്തായ രോഹിത് എന്ന യുവാവ് അവിടെ നിന്നും താഴേക്ക് എറിയുകയായിരുന്നു. ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി ചെയ്ത യുവതിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തു.
    ഒരുമിച്ച് ജോലി ചെയ്തിരുന്ന രോഹിത് യുവതി അച്ഛന്റെ കാറില്‍ കൊണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറെടുക്കാനെന്ന വ്യാജേന നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ എത്തിക്കുകയായിരുന്നു. മറ്റ് സഹപ്രവര്‍ത്തകരോട് ബീഗംപൂരില്‍ കാത്തിരിക്കാന്‍ പറഞ്ഞ ശേഷമായിരുന്നു ഇയാള്‍ യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചത്. യുവതി രോഹിണിയിലെ ബി.എസ്.എ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. മദ്യലഹരിയില്‍ ചെയ്തതാണെന്ന് രോഹിത് പോലീസിനോട് കുറ്റസമ്മതം നടത്തി. യുവതി ചെറുത്തുനിന്നതിനെ തുടര്‍ന്നാണ് താഴേക്ക് എറിഞ്ഞതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

OTHER SECTIONS