സി എഫ് തോമസ് എം.എൽ.എയുടെ സംസ്കാരചടങ്ങുകൾ ഇന്നു വൈകിട്ട് മൂന്നിന്

By online desk.28 09 2020

imran-azhar

 


ചങ്ങനാശേരി ; അന്തരിച്ച സി എഫ് തോമസ് എം.എൽ.എ (81) യുടെ സംസ്കാരചടങ്ങുകൾ ഇന്നു വൈകിട്ട് മൂന്നിന് ചങ്ങനാശേരി കത്തീഡ്രലിൽ നടക്കും. ഇന്ന് 11 മണിമുതൽ പാരിഷ് ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. സംസ്കാരത്തിനു ശേഷമുള്ള അനുശോചന യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

 

കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം അർബുദ ബാധിതനായിരുന്നു സിഎഫ് തോമസ്. അർബുദരോഗത്താൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലത്തോളം ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 2006 യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായിരുന്നു. കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനാണ്.

 

9 തവണ അദ്ദേഹം ചങ്ങനാശേരി മണ്ഡലത്തെ പ്രനിധികരിച്ച് എംഎൽഎ ആയി പ്രവർത്തിച്ചു. ആന്റണി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. കെഎം മാണിക്കൊപ്പം നിന്ന് കേരളാകോൺഗ്രസ് മധ്യകേരളത്തിൽ പടുത്തുയർത്തുന്നതിൽ പ്രധാനപങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. കേരളാകോൺഗ്രസ്സിന്റെ പിളർപ്പിന് ശേഷം പിജെ ജോസഫ് നേതൃത്വം നൽകിയ പാർട്ടിയിലേക്ക് പോകുകയും ഇപ്പോൾ പാർട്ടിയിൽ ഡെപ്യൂട്ടി ചെയര്മാനാണ് സിഎഫ് തോമസ്.

 

OTHER SECTIONS