ജമ്മുകശ്മീർ ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ ജി സി മുർമു രാജിവെച്ചു ; സിഎ ജി ആയേക്കുമെന്ന് റിപ്പോർട്ട്

By online desk .06 08 2020

imran-azhar

 

 

ശ്രീനഗര്‍: പ്രഥമ ജമ്മു കാശ്മീർ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ജി സി മുർമു രാജിവെച്ചു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആയി നിയമിതനായി ഒരു വർഷത്തിനുശേഷമാണ് അദ്ദേഹത്തിന്റെ രാജി. അതേസമയം അദ്ദേഹം അടുത്തകംപ്ട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹത്തിന്റെ രാജി രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് സ്വീകരിച്ചു. അതോടെ അടുത്ത ജമ്മുകശ്മീർ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആയി മനോജ് സിൻഹ നിയമിതനാകും.

 

രാജീവ് മെഹ്റിഷി വിരമിക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹം പുതിയ സി എ ജി ആയി സ്ഥാനമേൽക്കുന്നത് . ബുധനാഴ്ച ഉച്ചയോടെ തെന്നെ മുർമു ശ്രീനഗർ വിട്ടതായും വ്യാഴാഴ്ച ഡൽഹിയിൽ എത്തുമെന്നതായും ഉള്ള റിപ്പോർട്ടുകൾ ഉണ്ട്.


1985 ഗുജറാത്ത് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ മുര്‍മുവിനെ 2019 ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു-കശ്മീരിന്റെ ലഫ്. ഗവര്‍ണറായി നിയമിക്കുന്നത്. ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

OTHER SECTIONS