ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു

By online desk .17 01 2020

imran-azhar

 

പാരീസ്: ഐഎസ്ആര്‍ഒ യുടെ അതിനൂതന വാര്‍ത്താവിനിമയ ക്രിതൃമോപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയില്‍ നിന്നായിരുന്നു വിക്ഷേപണംഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5എ 25ഐ റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിക്ഷേപണം നടന്നത്. 38 മിനിട്ട് കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി.

 

 


3357 കിലോ ഭാരമുള്ളതാണ് ഉപഗ്രഹം. നിലവില്‍ കാലാവധി കഴിഞ്ഞ ഇന്‍സാറ്റ് -4എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് -30 വിക്ഷേപിച്ചത്. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലയളവ്. പേടകത്തില്‍ നിന്നും ഉപഗ്രഹം വിജയകരമായി വേര്‍പെട്ടെന്നും ഉപഗ്രഹം അതിന്റെ ദൗത്യത്തിലേക്ക് ഉടന്‍ പ്രവേശിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

 

 

യൂറോപ്യന്‍ വിക്ഷേപണ വാഹനമായ അരിയാനെ അഞ്ചാണ് ജിസാറ്റ്-30നെ ബഹിരാകാശത്ത് എത്തിച്ചത്. കെയു ബാന്‍ഡിലുള്ള വാര്‍ത്താവിനിമയം ഇന്ത്യയിലും സി- ബാന്‍ഡിലുള്ള വാര്‍ത്താ വിനിമയം ഗള്‍ഫ് രാജ്യങ്ങള്‍, ഏഷ്യന്‍ ഭൂഖണ്ഡം, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിലും ലഭ്യമാകും.

 

 

 

OTHER SECTIONS