ജി.എസ്.ടി: ചെറുകിട വ്യാപാരികള്‍ക്ക് നികുതി നിരക്കില്‍ ആശ്വാസം പ്രഖ്യാപിക്കുമെന്ന് മോദി

By Shyma Mohan.04 Nov, 2017

imran-azhar


    ന്യൂഡല്‍ഹി: ചരക്കുസേവന നികുതി(ജി.എസ്.ടി) നിലവില്‍ വന്നശേഷം വ്യാപാരികള്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുവേണ്ടി അടുത്തയാഴ്ച ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബര്‍ 9, 10 തിയതികളില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായ ഐക്യം ഉണ്ടായാല്‍ ചെറുകിട വ്യാപാരികളുടെ നികുതി ഭാരം കുറയ്ക്കുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് മോദി പറഞ്ഞത്. ജി.എസ്.ടിയും നോട്ടുനിരോധനവും സാമ്പത്തിക മേഖലയില്‍ വന്‍ മാന്ദ്യം ഉണ്ടാക്കിയെന്ന വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തിലാണ് ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും നികുതിയില്‍ ആശ്വാസ നടപടി കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കുമുള്ള നികുതി നിരക്ക് കുറയ്ക്കണമെന്ന് കഴിഞ്ഞ മാസം മന്ത്രിമാരുടെ പാനല്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു.  


OTHER SECTIONS