ജി.എസ്.ടി സാധാരണക്കാരന് ഒരു ഗുണവും ചെയ്തില്ല: അന്നാ ഹസാരെ

By Shyma Mohan.14 Dec, 2017

imran-azhar


    ബുലന്ദ്ഷഹര്‍: കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടും അടുത്ത ജനുവരി 23ന് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ റാലിയെ അഭിസംബോധന ചെയ്യുമെന്ന് അന്നാ ഹസാരെ. 2011ല്‍ അഴിമതിക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ അന്നാ ഹസാരെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നര വര്‍ഷം പിന്നിട്ടിട്ടും ലോക്പാല്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനായില്ലെന്ന് കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക വിളകള്‍ക്ക് ആദായകരമായ വില ലഭിക്കുന്നില്ലെന്നും ഹസാരെ ആരോപിച്ചു. സാധാരണക്കാര്‍ക്ക് ഗുണകരമായ ഒന്നും ചരക്കുസേവന നികുതി(ജി.എസ്.ടി) നടപ്പാക്കിയതുമൂലം ലഭിച്ചിട്ടില്ലെന്നും ഹസാരെ ആരോപിച്ചു. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ പരിഷ്‌കാരം കൊണ്ടുവരുന്നതിന് സമയമായെന്നും ഹസാരെ പറയുകയുണ്ടായി.


OTHER SECTIONS