കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു

By online desk .10 07 2020

imran-azhar

 

കാൺപുർ: ഉത്തർപ്രദേശിൽ എട്ടുപോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൊടും കുറ്റവാളിയുമായ വികാസ് ദുബെ കൊല്ലപ്പെട്ടു. മധ്യപ്രദേശിൽ നിന്ന് ഉത്തർപ്രദേശിലെ കാൺപൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ വികാസ് ദുബെ കൊല്ലപ്പെട്ടു.എന്നാൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ വെടിവെച്ചുകൊള്ളുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത് . തകീഴായി മറിഞ്ഞ പോലീസ് വാഹനത്തിൽനിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ വെടിവയ്ക്കുകയായിരുന്നെ ഉത്തർപ്രദേശ് പോലീസ് പറയുന്നു. പരിക്കേറ്റ ദുബെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

കഴിഞ്ഞ വെള്ളിയാഴ്ച കാൺപൂരിൽ എട്ട് പോലീസുകാരെ കൂട്ടക്കൊല സംഘടിപ്പിച്ചതിന് ശേഷമാണ് വികാസ് ദുബെയെ മധ്യപ്രദേശിലെ ഉജ്ജൈനിലെ പ്രശസ്തമായ മഹാകൽ ക്ഷേത്രത്തിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൂന്ന് കൂട്ടാളികളെ ഏറ്റുമുട്ടലിലൂടെ പൊലീസ് വധിച്ചിരുന്നു. വികാസ് ദുബെ എത്തിയ മൂന്നുകാറുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത് . ദുബൈ ഉണ്ടായിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കാർ തലകീഴാഴി മറിയുകയും ചെയ്തു. ഇതിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്നിൽ നിന്ന് വെടിവെക്കുകയായിരുന്നു

 

OTHER SECTIONS