ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വാതക ആക്രമണം

By Shyma Mohan.11 Sep, 2017

imran-azhar


    ബര്‍ലിന്‍: ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലുണ്ടായ ടിയര്‍ ഗ്യാസ് ആക്രമണത്തില്‍ 6 പേര്‍ക്ക് ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടു. വാതകാക്രമണത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ യാത്രക്കാരുമായി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് അധികൃതര്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അറിയിക്കുകയും ചെയ്തു. വാതകാക്രമണത്തിനിരയായവര്‍ക്ക് ചികിത്സ ലഭ്യമാക്കിയതായും അധികൃതര്‍ അറിയിച്ചു. ജര്‍മ്മനിയുടെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടായ ഫ്രാങ്ക്ഫര്‍ട്ടിലെ ടെര്‍മിനല്‍ 1ലെ ചെക് ഇന്‍ ഡസ്‌ക്കില്‍ ആരോ അസ്വസ്ഥതയുണ്ടാക്കുന്ന വാതകം സ്േ്രപ ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടിലെ ചെക് ഇന്‍ കൗണ്ടര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയും പിന്നീട് അഗ്നിശമന സേന എത്തി സ്ഥലം ശുചീകരിച്ച ശേഷം പ്രവര്‍ത്തനത്തിനായി തുറന്നുകൊടുത്തതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

 

OTHER SECTIONS