കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്ക് കാരണം വാതക ചോര്‍ച്ചയെന്ന് എംഡി

By SUBHALEKSHMI B R.13 Feb, 2018

imran-azhar

കൊച്ചി: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്ക് കാരണം വാതക ചോര്‍ച്ചയാണെന്ന് കപ്പല്‍ശാല എംഡി മധു എസ്. നായര്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം മധു എസ്. നായര്‍ വ്യക്തമാക്കിയത്.

 

അപകടമുണ്ടായ ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പല്‍ 30 വര്‍ഷമായി കൊച്ചിയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. എല്ളാ മുന്‍കരുതലുകളും എടുത്ത ശേഷമാണ് ഇന്നും ജീവനക്കാര്‍ ജോലി തുടങ്ങിയത്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ളെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സഹായധനം നല്‍കും. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും കപ്പല്‍ശാല വഹിക്കുമെന്നും എംഡി അറിയിച്ചു. അപകടമുണ്ടായ വിവരം കേന്ദ്ര~സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്. അപകട മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി കപ്പല്‍ശാലയില്‍ എത്തുമെന്നും എംഡി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS