ബാര്‍ബറ ബുഷ് വിവാഹിതയായി

By anju.10 10 2018

imran-azhar


യോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്‌ള്യു ബുഷിയെും ലോറ ബുഷിന്റെയും മകള്‍ ബാര്‍ബറ പിയേഴ്‌സ് വിവാഹിതയായി. നടന്‍ ക്രെയ്ഗ് ലൂയിസ് കോയ്ന്‍ ആണ് ബാര്‍ബറയെ വിവാഹം ചെയ്തത് ആണ്. മെയ്‌നിലെ കെന്നെബങ്ക്‌പോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. അച്ഛനും മുത്തച്ഛനും ഒപ്പം ഐവറി സില്‍ക്ക് ക്രേപ്പ് വേറ വാങ്ക് കസ്റ്റംസ് ഗൗണ്‍ ധരിച്ചാണ് ബാര്‍ബാറ എത്തിയത്. അമ്മായി ഡൊറോത്തി ബുഷ് കൊച്ച് ആണ് വിവാഹചടങ്ങുകള്‍ക്ക് ആധ്യക്ഷം വഹിച്ചത്. 36 കാരിയായ ബാര്‍ബറ ഗേ്‌ളാബര്‍ ഹെല്‍ത്ത് കോര്‍പ്‌സിന്റെ ചെയര്‍മാനും സഹസ്ഥാപകയുമാണ്. വൈറ്റ്ഹൗസില്‍ ബുഷിന്റെ സ്വന്തം ഫോട്ടോഗ്രഫറായിരുന്ന പോള്‍ മോഴ്‌സ് ആണ് വിവാഹചടങ്ങുകള്‍ പകര്‍ത്തിയത്.

OTHER SECTIONS