ഇന്ത്യയിലെ 3 വിമാനത്താവളങ്ങളുടെ നടത്തിപ്പിനായി ജർമൻ ജർമൻ കമ്പനിയെ കൂട്ടുപിടിച്ച് അദാനി ഗ്രൂപ്പ്

By online desk .23 08 2020

imran-azhar

 


തിരുവനന്തപുരം; വിമാനത്താവളങ്ങളുടെ നടത്തിപ്പിനായി ജർമൻ കമ്പനിയെ കൂട്ടുപിടിച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ അദാനിയുടെ മൂന്ന് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്നതിനാണ് ജർമൻ സർക്കാരിന് ഓഹരി ഉള്ള കമ്പനിയായ ഫ്ലൂഗഫെൻ മാൻചെൻ ജിഎംബിഎച്ചുമായി കരാറുണ്ടാക്കാൻ ശ്രമിക്കുന്നത്. സ്വകാര്യവൽക്കരണം ശക്തിപ്പെടുത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് കരാർ.

 

അദാനിയുടെ അഹമ്മദാബാദ്, മംഗലാപുരം, ലഖ്നൗ എന്നിവിടങ്ങളിലുള്ള വിമാനത്താവളങ്ങൾ ഈ ജർമൻ കമ്പനിയുടെ മേൽനോട്ടത്തിലായിരിക്കും. ജർമനിയിലെ മ്യൂണിക്കിൽ വിമാനത്താവളം കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല നിലവിൽ ഈ കമ്പനിക്കാണ്. നിലവിൽ ജിവികെ നടത്തുന്ന മുംബൈ വിമാനത്താവളവും അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

 

 

OTHER SECTIONS