ജുമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരേണ്ട: ആണ്‍കുട്ടികളുമായുള്ള കൂടിക്കാഴ്ചാ കേന്ദ്രമാകുന്നു

By Shyma Mohan.24 11 2022

imran-azhar

 


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് പ്രവേശിക്കാനാവില്ലെന്നും ആണ്‍കുട്ടികളെ കാണാന്‍ അവര്‍ അത് ഉപയോഗിക്കുന്നു എന്നുമുള്ള മസ്ജിദ് ചട്ടം വിവാദത്തില്‍.

 

മസ്ജിദിന്റെ നിയന്ത്രണത്തിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി ജുമാ മസ്ജിദിന് നോട്ടീസ് അയച്ചു. സ്ത്രീകളുടെ പ്രവേശനം തടയാനുള്ള തീരുമാനം തെറ്റാണെന്ന് സ്വാതി മലിവാള്‍ പറഞ്ഞു. പുരുഷന് ആരാധനക്കുള്ള അവകാശം പോലെ തന്നെ സ്ത്രീക്കുമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 

എന്നാല്‍ മുതിര്‍ന്ന സ്ത്രീകളുടെ പ്രവേശനം നിരോധിച്ചിട്ടില്ലെന്നും എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് വരാന്‍ കഴിയില്ലെന്നും ജൂമാമസ്ജിദ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സബിയുള്ള ഖാന്‍ പറഞ്ഞു. ആണ്‍കുട്ടികളുമായുള്ള കൂടിക്കാഴ്ചക്കും ടിക് ടോക്ക് വീഡിയോകള്‍ ചെയ്യാനും നൃത്തം ചെയ്യാനും പെണ്‍കുട്ടികള്‍ ഉപയോഗിക്കുമെന്നുള്ളതുകൊണ്ട് അത് തടയാനാണ് പുതിയ നീക്കമെന്നും ഖാന്‍ പറയുന്നു.

OTHER SECTIONS