വിശുദ്ധ ഖുർ ആൻ മറയാക്കി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാം ; എന്നാൽ തനിക്കതിൽ അറിവോ പങ്കോ ഇല്ല - കെ ടി ജലീൽ

By online desk .21 09 2020

imran-azhar

 

കൊച്ചി:വിശുദ്ധ ഖുർ ആൻ മറയാക്കി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നും എന്തുകൊണ്ട് കസ്റ്റംസ് ഇവാ വിമാനത്താവളത്തിൽ വെച്ചുപരിശോധിച്ചില്ലെന്നും മന്ത്രി കെ ടി ജലീൽ . ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണാടത്തുനടന്നിട്ടുണ്ടാവാം എന്നാൽ തനിക്കതിൽ അറിവോ പങ്കോ ഇല്ല എന്നും മന്ത്രി വ്യക്തമാക്കി. പ്രമുഖ ചാനലിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ ഐ എ ഓഫീസിലേക്ക് രാത്രി ചോദ്യം ചെയ്യലിനായി വരട്ടെയെന്ന് ചോദിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ എന്‍ഐഎകാര്‍ അങ്ങനെ പറയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

 

തനിക്ക് സൗകര്യപ്രദമായ സമയം തീരുമാനിക്കാമെന്ന് അവര്‍ പറഞ്ഞു. അത് അനുസരിച്ചാണ് ആറ് മണി എന്ന് പറഞ്ഞത് അദ്ദേഹം പറഞ്ഞു. എനിക്ക് സൗകര്യപ്രദമായ സമയം പുലർച്ചെയാണ് ആറുമണിയോടെ ഓഫീസിലെത്തി എന്നും ആറേകാലോടെ ചോദ്യം ചെയ്യൽ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വർണം വന്നതെന്നും. ഡിപ്ലോമാറ്റിക് കാർഗോയിലാണ് ഖുർ ആൻ വന്നതെന്നും മന്ത്രി പറഞ്ഞു. കൂടാതെ താൻ വ്യക്തിപരമായി ആ ഖുർ ആൻ സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കെറ്റുകൾ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

OTHER SECTIONS