സ്വർണക്കടത്ത് ; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By online desk .23 10 2020

imran-azhar

 

കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്‍റ് എന്നി കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കോടതി ജാമ്യഹര്‍ജി പരിഗണിക്കുന്നത് . സ്വര്‍ണക്കടത്ത് കേസില്‍ ഇദ്ദേഹത്തെ പ്രതി പട്ടികയില്‍ ചേര്‍ക്കുന്ന കാര്യം തിരുമാനിച്ചിട്ടില്ലെന്ന് എന്‍ഐഎ അറിയിച്ചു . നേരത്തെ ഈ ഹർജികൾ പരിഗണിച്ച ഹൈക്കോടതി ശിവശങ്കറിന്റെ അറസ്റ്റ് ഇന്നുവരെ പാടില്ലെന്ന് പറഞ്ഞു തടഞ്ഞിരുന്നു.

 

കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് സിംഗിൾ ബഞ്ച് 23 വരെ തടഞ്ഞിരുന്നു.വിവിധ എജന്‍സികള്‍ 90 മണിക്കൂര്‍ തന്നെ ചോദ്യം ചെയ്തെന്നും ഏത് അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകാനും തയ്യാറാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.

OTHER SECTIONS