നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങും ; മാർക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരമർശത്തിനെതിരെ വ്യാപക പ്രതിഷേധം

By online desk .19 09 2020

imran-azhar

 

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിൽ സ്ത്രീവിരുദ്ധ പരാമർശനം നടത്തിയ സുപ്രീംകോടതി മുൻ ജഡ്ജ് മാർക്കണ്ഡേയ കട്ജുവിനെതിരെ വ്യാപക പ്രതിഷേധം. നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങുമെന്നാണ് താൻ കരുതിയതെന്ന കട്ജുവിന്റെ മറുപടിയാണ് വിവാദത്തിലായത്. ട്വിറ്റര്‍ ഉള്‍പ്പടെയുളള സാമൂഹിക മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.സമൂഹമാധ്യമത്തിൽ കട്ജു പോസ്റ്റിനുതാഴെ കമ്മന്റുമായി എത്തിയയുവതിക്കാണ് നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങുമെന്ന പരാമർശം കട്ജു നടത്തിയത്.

 

ഈ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്, കട്ജുവിന്‍റെ ഇത്തരം കള്ളത്തരം നിറഞ്ഞ വിഡ്ഢിത്തരങ്ങള്‍ക്ക് ചിരിച്ചുകൊടുക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്നാണ് ഒരാളുടെ കമന്റ്.നേരത്തേയും കട്ജു സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ബി.ജെ.പി എം.പി ഷാസിയ ഇല്‍മിയയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരി എന്ന് ചോദിച്ചതിന് 2015 ല്‍ കട്ജു വിമര്‍ശനം നേരിട്ടിരുന്നു.

OTHER SECTIONS