ടെക്കികളുടെ സ്‌ട്രെസ് കുറയ്ക്കാന്‍ സുന്ദരികളായ മസാജര്‍മാരെ റിക്രൂട്ട് ചെയ്ത് ഐടി കമ്പനികള്‍

By Shyma Mohan.26 Apr, 2018

imran-azhar


    ബീജിംഗ്: അമിതമായി തൊഴില്‍ രംഗത്ത് മാനസിക സംഘര്‍ഷം നേരിടുന്ന ചൈനീസ് ടെക്കികള്‍ക്ക് ആശ്വാസമേകാന്‍ പുത്തന്‍ വിദ്യയുമായി ഐടി കമ്പനികള്‍. ഐടി രംഗത്ത് കോഡിംഗ് പ്രവൃത്തികള്‍ ചെയ്യുന്ന ടെക്കികള്‍ക്ക് മസാജ് നല്‍കി ആശ്വാസമേകാനാണ് നീക്കം. ടെക്കികളോട് ചാറ്റ് ചെയ്യുകയും അവരുടെ മാനസിക തൊഴില്‍ സംഘര്‍ഷം കുറയ്ക്കുന്നതിന് പ്രവൃത്തികള്‍ ഓര്‍ഗനൈസ് ചെയ്യാനാണ് പുതിയ തരത്തിലുള്ള റിക്രൂട്ട്‌മെന്റ് ഐടി മേഖലയില്‍ നടക്കുന്നത്. പ്രോഗ്രാമര്‍ മോട്ടിവേറ്റര്‍ എന്ന നൂതന തസ്തികയാണ് ഐടി കമ്പനികളില്‍ അവതരിപ്പിക്കുന്നത്. നിരവധി സ്റ്റാര്‍ട്ട് അപ്പുകളില്‍ സ്ത്രീകള്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുകയും ലോകത്തെ ഏറ്റവുമധികം സെല്‍ഫ് മെയ്ഡ് ആയ വനിത ശതകോടീശ്വരികള്‍ ചൈനയിലുള്ളപ്പോഴാണ് ടെക്കികള്‍ക്ക് ആശ്വാസമേകാന്‍ പ്രോഗ്രാമര്‍ മോട്ടിവേറ്റര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. രാജ്യത്തെ നിയമങ്ങള്‍ സ്ത്രീ വിവേചനത്തിന് എതിരാണെങ്കിലും തൊഴില്‍ സ്ഥലങ്ങളില്‍ അത് പാലിക്കുന്നില്ല എന്നതിന് കൂടി തെളിവാണ് പ്രോഗ്രാമര്‍ മോട്ടിവേറ്റര്‍മാരായി സുന്ദരിമാരായ സ്ത്രീകള്‍ മാത്രം അപേക്ഷിക്കുക എന്നുള്ള പരസ്യങ്ങള്‍ തെളിയിക്കുന്നത്.  


OTHER SECTIONS