ഗോരഖ്പൂര്‍: കൂട്ട ശിശു മരണത്തെ നിരീക്ഷിച്ച് മോദിയുടെ ഓഫീസ്

By Shyma Mohan.12 Aug, 2017

imran-azhar


    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ 63 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു. ബാബാ രാഘവദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുട്ടികളുടെ കൂട്ടമരണം സംഭവിച്ചത്. ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലിനോടും കേന്ദ്ര ആരോഗ്യ സെക്രട്ടറിയോടും ആശുപത്രി സന്ദര്‍ശിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ നിര്‍ദ്ദേശിച്ചിരുന്നു. വിവിധ അസുഖങ്ങളെ തുടര്‍ന്നാണ് ഓഗസ്റ്റ് 7 മുതല്‍ ശിശുരോഗ വിഭാഗത്തില്‍ 60 കുട്ടികള്‍ മരിച്ചതെന്ന് യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര - സംസ്ഥാന ആരോഗ്യ അധികൃതരുമായി മോദിയുടെ ഓഫീസ് നിരന്തരം ബന്ധപ്പെട്ടു വരുന്നുണ്ട്.

 

OTHER SECTIONS