കേരള വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി: സര്‍ക്കാരിനെതിരെ ഗവര്‍ണര്‍

By Shyma Mohan.05 08 2022

imran-azhar

 


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് ഖാന്‍ വീണ്ടും തുറന്ന പോരിലേക്ക്. കേരള വിസി നിയമനത്തിനായി സര്‍വ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരാനുള്ള ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭായോഗം ഇറക്കാനിരിക്കെയാണ് പുതിയ നീക്കം.

 

സ്വന്തം നോമിനിയെ വെച്ചാണ് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ.ദെബാശിഷ് ചാറ്റര്‍ജിയാണ് ഗവര്‍ണറുടെ നോമിനി. കര്‍ണ്ണാടകയിലെ കേന്ദ്രസര്‍വ്വകലാശാല വിസി ബട്ടു സത്യനാരായണയെ നേരത്തെ യുജിസി നോമിനിയായി നിശ്ചയിച്ചിരുന്നു. സര്‍വ്വകലാശാല നോമിനിയായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രനെയും തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സ്വയം ഒഴിവായതായി ഗവര്‍ണറെ സര്‍വ്വകലാശാല അറിയിക്കുകയായിരുന്നു. ഇതോടെയാണ് സര്‍വ്വകലാശാല നോമിനിയെ ഒഴിച്ചിട്ടത്.

OTHER SECTIONS