കോവിഡ്; ഇന്ത്യയിൽ സമൂഹവ്യാപനമില്ല -ഹർഷ വർധൻ

By online desk .09 07 2020

imran-azhar

ന്യൂഡല്‍ഹി:ഇന്ത്യയിൽ കോവിഡ് വൈറസിന്റെ സമൂഹ വ്യാപനം ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ തോത് ലോകശരാശരിയെ അപേക്ഷിച്ച് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തിയ സാഹചര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

 


ദേശീയ തലസ്ഥാനത്തെ നിർമ്മൻ ഭവനിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ അധ്യക്ഷതയിൽ മന്ത്രിമാരുടെ യോഗം ചേർന്നു. ഇന്ത്യയിലെ കൊറോണ വൈറസ് സ്ഥിതി അവലോകനം ചെയ്യുന്നതിനാണ് യോഗം വിളിച്ചത്.യോഗം നിലവിലെ രാജ്യത്തിൻറെ അവസ്ഥയും വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളും അവലോകനം ചെയ്തു.

 

ലോകത്ത് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള രാജ്യങ്ങളിൽ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി എന്നാൽ ഇത് ശരിയായ കാഴ്ചപ്പാടിൽ വേണം മനസിലാക്കാൻ ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ പത്തുലക്ഷത്തിൽ 538 വൈറസ് ബാധിതർ ആണ് ഇന്ത്യയിൽ ഉള്ളത് , അതേസമയം ലോക ശരാശരി 1,453,പേർക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത് ”ഡോ. ഹർഷ വർധൻ പറഞ്ഞു.

 

അതേസമയം ഇന്ത്യയിൽ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ഏതാനും ചില മേഖലകളിൽ രോഗ വ്യാപനത്തിന്റെ തോത് ഉയർന്നിട്ടുണ്ടാവാം . രജ്യത്തിന്റെ ആകെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ല അദ്ദേഹം വ്യക്തമാക്കി

 


അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ഇന്ത്യയില്‍ വ്യാഴാഴ്ച 24,897 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 487 പേരുടെ മരണവും സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി.

 

OTHER SECTIONS