ബിരുദം പൂര്‍ത്തിയാക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മോദിയുടെ വക 51000 രൂപയുടെ സ്‌കോളര്‍ഷിപ്പ്

By Shyma Mohan.13 Oct, 2017

imran-azhar


    ന്യൂഡല്‍ഹി: ഉന്നത മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കുന്ന മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മോദി സര്‍ക്കാരിന്റെ വക 51000 രൂപയുടെ സ്‌കോളര്‍ഷിപ്പ്. വിവാഹത്തിനു മുന്‍പ് ബിരുദം പൂര്‍ത്തിയാക്കുന്നവരും 2 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുമാണ് ശാദി ഷഗണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മൗലാന ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷന്‍ നല്‍കിയ ശുപാര്‍ശ ന്യൂനപക്ഷ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ശാദി ഷഗണ്‍ പദ്ധതി. മൗലാന ആസാദ് ഫൗണ്ടേഷന്‍ നല്‍കുന്ന ബീഗം ഹസ്രത് മഹല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.  2003ല്‍ ന്യൂനപക്ഷ വിഭാഗത്തിലെ അവശ വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാജ്‌പേയിയാണ് ആദ്യമായി സ്‌കോളര്‍ഷിപ്പ് കൊണ്ടുവന്നത്. പന്ത്രണ്ടാം ക്ലാസ് വരെ നല്‍കി വന്ന സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ബിരുദ തലത്തിലേക്കും നീട്ടിയിരിക്കുകയാണ്.

OTHER SECTIONS