ഗുരുവായൂരില്‍ വിഷുക്കണിദര്‍ശനം

By അനിൽ പയ്യമ്പള്ളി.08 04 2021

imran-azharഗുരുവായൂര്‍: ക്ഷേത്രത്തില്‍ വിഷുക്കണിദര്‍ശനം 14 ന് പുലര്‍ച്ചെ രണ്ടരയ്ക്ക്. മൂന്നിന് കണിദര്‍ശനം കഴിഞ്ഞാല്‍ ഭഗവാന് തൈലാഭിഷേകം, വാകച്ചാര്‍ത്ത് തുടങ്ങിയ പതിവ് ചടങ്ങുകളിലേക്ക് കടക്കും.

 

കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ഇക്കൊല്ലവും കണിദര്‍ശനത്തിന് ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.
തലേദിവസം രാത്രി അത്താഴ പൂജയ്ക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തിക്കാര്‍ ശ്രീലകത്ത് വിഷുക്കണിയൊരുക്കും.

 

വിഷുനാളില്‍ പുലര്‍ച്ചെ 2.15 ന് മേല്‍ശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിക്കും. നെയ് നിറച്ച നാളികേരമുറികളിലെ അരിത്തിരികളിലേക്ക് അഗ്നി പകര്‍ന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും.

OTHER SECTIONS