തെലങ്കാനയില്‍ നിന്ന് 7.51 കോടിയുടെ ഹവാലപണം പിടിച്ചെടുത്തു

By uthara.08 11 2018

imran-azhar

ഹൈദരാബാദ് : .51 കോടിയുടെ ഹവാല പണം തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു .തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വോട്ടർമാരെ  സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം .നാലു ഹവാല ഇടപാടുകാരെയും പോലീസ് ഇതിനോടകം പിടികൂടി .മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച പണമായിരുന്നു ഇത് എന്ന് പോലീസ് വ്യക്തമാക്കി .പോലീസ്  വരും ദിവസങ്ങളിൽ  പരിശോധന കൂടുതൽ ഉർജ്ജിതമാക്കും .തികച്ചും അഴിമതി രഹിതമായി  തിരഞ്ഞെടുപ്പ് നടത്താൻ ആണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം  .

OTHER SECTIONS