കൃഷ്ണദാസിന്‍റെ അറസ്റ്റില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

By Subha Lekshmi B R.21 Mar, 2017

imran-azhar

കൊച്ചി: വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വീണ്ടും അതൃപ്തി അറിയിച്ച് ഹൈക്കോടതി. പൊലീസ് പ്രതിക്ക് നോട്ടീസ് നല്‍കിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ്. എന്നാല്‍ പിന്നീട് ജാമ്യമില്ളാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

 

തിങ്കളാഴ്ചയാണ്, ലക്കിടി കോളജിലെ വിദ്യാര്‍ഥി ഷെഹീറിനെ മര്‍ദ്ദിച്ചവശനാക്കിയ കേസില്‍ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിന്‍റെനിയമോപദേശക സുചിത്ര, ലക്കിടി കോളജിലെ ജീവനക്കാരായ സുകുമാരന്‍, ഗോവിന്ദന്‍കുട്ടി, വത്സലകുമാര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയകേസുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

OTHER SECTIONS