കോവിഡ് 19; തടവുകാർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

By Akhila Vipin .30 03 2020

imran-azhar

 


കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തിൽ തടവുകാർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. അർഹരായവരെ ജയിൽ സൂപ്രണ്ടുമാർ മോചിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 30 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ജാമ്യം ലഭിക്കും. ജാമ്യത്തിലിറങ്ങുന്നവർ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാണമെന്നും ഹൈകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ജാമ്യത്തിലിറങ്ങുന്നവർ പാലിക്കാതിരുന്നാൽ ഇവരുടെ ജാമ്യം ആ നിമിഷം തന്നെ ശ്രദ്ധക്കുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

OTHER SECTIONS