ജമ്മുകാശ്മീരിനെ മോചിപ്പിച്ച് 1971ലെ യുദ്ധത്തിന് ഇന്ത്യക്ക് മറുപടി നല്‍കും: ഹാഫീസ് സയീദ്

By Shyma Mohan.16 Dec, 2017

imran-azhar


    ലാഹോര്‍: കിഴക്കന്‍ പാകിസ്ഥാന്‍ രൂപീകരിച്ചതിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് ജമാ അത്ത് ഉദ്ദാവ മേധാവി ഹാഫീസ് സയീദ്. 1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിഴക്കന്‍ പാകിസ്ഥാനായ ഇപ്പോഴത്തെ ബംഗ്ലാദേശ് രൂപീകരിച്ചതിനെതിരെയാണ് പ്രതികാരം ചെയ്യുമെന്ന് ഹാഫീസ് സയീദ് പറഞ്ഞിരിക്കുന്നത്. ജമ്മുകാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിച്ച് 1971ലെ യുദ്ധത്തിന് ഇന്ത്യക്ക് മറുപടി നല്‍കുമെന്നാണ് ലാഹോറില്‍ സയീദ് ഇന്ന് പറഞ്ഞത്. ഇന്ത്യക്കെതിരെ പ്രതികാരത്തിനായുള്ള പ്രക്ഷോഭം സജ്ജമായെന്നും അത് ജമ്മുകാശ്മീരില്‍ പുരോഗമിക്കുകയാണെന്നും ഹാഫീസ് സയീദ് വ്യക്തമാക്കി. ഇന്ത്യക്കെതിരെയുള്ള മുന്നേറ്റം കാശ്മീരില്‍ ആസന്ന ഭാവിയില്‍ ശക്തിപ്പെടുമെന്നും സയീദ് കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS