അരലക്ഷം കോവിഡ് കേസുകള്‍; ഞെട്ടിച്ച് കലിഫോര്‍ണിയ

By onloine desk .04 08 2020

imran-azhar

 

 

ന്യുയോര്‍ക്ക് : കോവിഡ് ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പിന്നിലാക്കി കലിഫോര്‍ണിയ. ആഗസ്റ്റ് ഒന്നിനു കലിഫോര്‍ണിയ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അരമില്യണ്‍ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് കലിഫോര്‍ണിയ എന്നു ചൂണ്ടിക്കാണിക്കുന്നു.

 

509 162 കൊറോണ വൈറസ് പോസിറ്റീവ് കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം ജൂലൈ 31 നു കലിഫോര്‍ണിയായില്‍ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും പുതിയ റിക്കാര്‍ഡ് കുറിച്ചു. 214 കോവിഡ് മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 176 ആയിരുന്നു ഇതിനു മുന്പുള്ള ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണനിരക്ക്.

 

 

OTHER SECTIONS