ഫ്രഞ്ച് മന്ത്രിസഭയില്‍ പകുതിയും വനിതാ മന്ത്രിമാര്‍

By S R Krishnan.18 May, 2017

imran-azhar

 

പാരീസ്: പുതിയ ഫ്രഞ്ച് പ്രസിഡന്റായി 39ാം വയസ്സില്‍ തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവേല്‍ മാക്രോണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മാക്രോണ്‍ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചാണ് ഇത്തവണ വാര്‍ത്തകളില്‍ വീണ്ടും താരമാകുന്നത്. തിരഞ്ഞെടുപ്പിന് നല്‍കിയ വാഗ്ദാനമനുസരിച്ച് മാക്രോണ്‍ സ്ഥാനമേറ്റപ്പോള്‍ തന്റെ മന്ത്രി സഭയിലെ പകുതി മന്ത്രി സ്ഥാനങ്ങള്‍ വനിതകള്‍ക്കായി നാക്കി വെച്ചു. അതു പ്രകാരം ഇമ്മാനുവല്‍ മാക്രോണ്‍ മന്ത്രിസഭയിലെ മന്ത്രിമാരില്‍ പകുതിയും വനിതകളാണ്. 22 മന്ത്രിമാരില്‍ 11 പേരും വനിതകളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാക്രോണിന്റെ

യൂറോപ്യന്‍ ഉപദേശകയായിരുന്ന സില്‍വി ഗുളാര്‍ഡിനെ പ്രതിരോധമന്ത്രിയാക്കി. ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഫെന്‍സിങ് ചാംപ്യനുമായ ലോറ ഫ്‌ളെസ്സലിനെ കായിക മന്ത്രിയുമാക്കി. ലോറ ഫ്‌ളെസ്സലിനെ കായിക മന്ത്രിയാക്കിയതിലൂടെ കായിക താരത്തെ തന്നെ വകുപ്പ് ഏല്‍പ്പിച്ചതിനൊപ്പം കറുത്ത വര്‍ഗ്ഗക്കാരി കൂടിയായ ലോറയെ മന്ത്രിയാക്കി വംശീയ വിദ്വേഷികള്‍ക്കും ഇമ്മാനുവേല്‍ മാക്രോണ്‍ മറുപടി നല്‍കിയിരിക്കുകയാണ്.

OTHER SECTIONS