തലയണ ഉപയോഗിച്ച് ലൈംഗിക ബന്ധം: ഗുരുതര ആരോപണങ്ങളുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍

By Shyma Mohan.30 07 2022

imran-azhar

 


ഇന്‍ഡോര്‍: ഇന്‍ഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ക്രൂരമായ റാഗിംഗ് നടക്കുന്നതായി ആരോപണം. വളരെ ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയിരിക്കുന്നത്.

 

തലയണ ഉപയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചത് ഉള്‍പ്പെടെ നിരവധി പ്രകൃതി വിരുദ്ധ പ്രവൃത്തികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ചതായാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരിക്കുന്നത്. വനിതാ ബാച്ച്‌മേറ്റിന്റെ പേര് പറയാനും ആ വിദ്യാര്‍ത്ഥിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചതായും ആരോപിക്കുന്നു.

 

റാഗിംഗ് വിരുദ്ധ സമിതിയുടെ യോഗം വിളിച്ചതായും പോലീസില്‍ പരാതി നല്‍കിയതായും എംജിഎം മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.സഞ്ജയ് ദീക്ഷിത് പറഞ്ഞു. കോളേജിന്റെ പരാതിയില്‍ റാഗിംഗിന് കേസെടുത്തിട്ടുണ്ടെന്നും എട്ടു മുതല്‍ 10 വരെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംയോഗിത ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് തഹ്‌സീബ് ഖാസ അറിയിച്ചു.

OTHER SECTIONS