ഇനിയും ഉപരോധത്തിന് മുതിര്‍ന്നാല്‍ അമേരിക്കക്ക് വലിയ വേദനയും ദുരിതവുമുണ്ടാകുമെന്ന് ഉത്തരകൊറിയ

By SUBHALEKSHMI B R.11 Sep, 2017

imran-azhar

സോള്‍: ഇനിയും ഉപരോധത്തിനു ശ്രമിച്ചാല്‍ യുഎസിനു "വലിയ വേദനയും ദുരിതവും' ഉണ്ടാവുമെന്ന് ഉത്തര കൊറിയ. ഐക്യരാഷ്ട്രസഭാ യോഗത്തില്‍ ഉപരോധത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്നു യുഎസ് ആഹ്വാനം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു ഉത്തരകൊറിയ. ഉത്തര കൊറിയയുടെ ആറാം ആണവപരീകഷണത്തിനു പിന്നാലെ യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തി ഉത്തര കൊറിയയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് ശക്തമായി ശ്രമിക്കുന്നുണ്ട്.. യുഎന്‍ രക്ഷാസമിതി ഉത്തര കൊറിയയുടെ പ്രവൃത്തികള്‍ വിലയിരുത്തി കര്‍ശന നടപടി എടുക്കണമെന്നാണ് ആവശ്യം.

 


ഉത്തര കൊറിയയുടെ വാര്‍ത്ത ഏജന്‍സി കെസിഎന്‍എ പ്രസിദ്ധീകരിച്ച, വിദേശകാര്യ മന്ത്രാലയത്തിന്‍െറ പ്രസ്താവനയിലാണ് യുഎസിനുള്ള മുന്നറിയിപ്പുള്ളത്. രാജ്യത്തിനുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിയമവിരുദ്ധമായ പ്രമേയം യുഎന്നില്‍ പാസാക്കിയാല്‍ അതിനുള്ള വില യുഎസ് നല്‍കേണ്ടി വരുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

 

സ്ഫോടനശേഷി കൂടിയ ഹൈഡ്രജന്‍ ബോംബ് പരീകഷിച്ച് കഴിഞ്ഞ ദിവസം ഉത്തരകൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്നാണ് ഉത്തര കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി നിരോധിക്കുക, ഏകാധിപതി കിം ജോങ് ഉന്നിന്‍െറ സ്വത്ത് മരവിപ്പിക്കുക, ഇവിടെ നിന്നുള്ള വസ്ത്ര കയറ്റുമതി അവസാനിപ്പിക്കുക, കൊറിയന്‍ തൊഴിലാളികളെ മടക്കി അയയ്ക്കുക തുടങ്ങിയവയാണ് യുഎസിന്‍െറ ആവശ്യങ്ങള്‍. ഇതിനോടു ചൈനയും റഷ്യയും താല്‍പര്യം കാണിച്ചിട്ടില്ള

OTHER SECTIONS