മഴക്കെടുതി; പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു

By Preethi Pippi.18 10 2021

imran-azhar

 

തിരുവനന്തപുരം: അതിതീവ്ര മഴയെ തുടർന്ന് 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകൾ ) മാറ്റി വെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്നാണ് തീരുമാനം.

 

 

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷകളും വിവിധ സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിരുന്നു പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

 

 

കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും ഐ ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റി. തലശ്ശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷകൾക്ക് മാറ്റമില്ല. തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി. പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡും അറിയിച്ചു.

 

 


കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വ്യാപകമാ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.

 

 

OTHER SECTIONS