കനത്ത മഴ: ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ 16 മരണം

By Shyma Mohan.11 Jul, 2018

imran-azhar


    ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 7 പേരും മണിപ്പൂരില്‍ 9 പേരും മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകിയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ പാലങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കെട്ടിടം ഇടിഞ്ഞുവീണ് നാലുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂന്നുപേര്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. അതേസമയം മണിപ്പൂരിലെ തമൈംഗ്‌ലോംഗില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സ്‌കൂള്‍ കുട്ടികള്‍ അടക്കം 9 പേര്‍ കൊല്ലപ്പെട്ടത്. പൂര്‍വോത്തര ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ പലയിടത്തും കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആസാമില്‍ 17 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.