പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

By online desk .16 09 2020

imran-azhar

 


കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിറക്കി. എല്ലാ പരാതികളിലും ഒരു എഫ്‌ഐആർ മതിയെന്ന സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ ഹൈക്കോടതി റദ്ദാക്കി. കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാനസർക്കാർ ഉത്തരവിൽ കേന്ദ്ര പേർസണൽ മന്ത്രാലയം വേഗത്തിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

 

2500 കോടിയുടെ തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് കേസിൽ നടന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ എല്ലാ പരാതികളും കോന്നി പോലീസ് സ്റ്റേഷന് കൈമാറാനും ഒരു എഫ്‌ഐആറിൽ കേസ് മുന്നോട്ടുകൊണ്ടുപോകാനുമായിരുന്നു ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ നിർദേശം. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.

 

 

OTHER SECTIONS