രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല

By sruthy sajeev .14 Sep, 2017

imran-azhar

 
കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയിലെ്‌ളന്ന് ഹൈക്കോടതി. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തീയറ്ററുകളില്‍ പോലീസ് സംരക്ഷണം ഏര്‍പെ്പടുത്തണമെന്ന് ആവശ്യപെ്പട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.

 

സിനിമാ റിലീസിന് പോലീസ് സംരക്ഷഷണം ഏര്‍പെ്പടുത്താന്‍ കഴിയിലെ്‌ളന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. ദിലീപിന്റെ അറസ്റ്റോടെ റിലീസ് നീട്ടിവച്ച ചിത്രം ഈ മാസം 28ന് പുറത്തിറക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയതോടെയാണ് നായകന്റെ ജയില്‍ റിലീസിന് കാത്തുനില്‍ക്കാതെ ചിത്രം തീയറ്ററുകളില്‍ എത്തിക്കാന്‍ മുളകുപാടം ഫിലിംസ് തീരുമാനിച്ചത്.

 

പൊളിറ്റിക്കല്‍ ത്രില്‌ളറായി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകന്‍
നവാഗതനായ അരുണ്‍ ഗോപിയാണ്. 14 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സൂപ്പര്‍ ഹിറ്റുകളുടെ തിരക്കഥാകൃത്ത് സച്ചിയാണ്.